Connect with us

National

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 83.4 ശതമാനം, ഒന്നാം റാങ്ക് രണ്ടുപേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 83.4 ശതമാനം വിജയം. ഗാസിയാബാദ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ഹന്‍സിക ശുക്ലയും മുസഫര്‍ നഗറിലെ വിദ്യാര്‍ഥിയായ കരിഷ്മ അറോറയും ഒന്നാം റാങ്ക് പങ്കിട്ടു. 499 മാര്‍ക്ക് വീതമാണ് ഇരുവര്‍ക്കും ലഭിച്ചത്. 498 മാര്‍ക്ക് നേടിയ ഗൗരാങ്കി ചൗള (ഋഷികേശ്), ഐശ്വര്യ (റായ്ബറേലി), ഭവ്യ ജിന്ദ് (ഹരിയാന) എന്നിവര്‍ക്കാണ് രണ്ടാം റാങ്ക്.

തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് സി ബി എസ് ഇ പരീക്ഷയില്‍ പെണ്‍കുട്ടികള്‍ ആദ്യ സ്ഥാനത്തെത്തുന്നത്. 497 മാര്‍ക്ക് നേടിയ 18 വിദ്യാര്‍ഥികളില്‍ 11 പേരും പെണ്‍കുട്ടികളാണ്.

പരീക്ഷയില്‍ കെ വി സ്‌കൂളുകളുടെ വിജയ ശതമാനം 98.54 ശതമാനമാണ്. ജവഹര്‍ നവോദയ സ്‌കൂളുകള്‍ക്ക് 96.62 ശതമാനവും. റീജ്യണില്‍ 98.2 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവനന്തപുരമാണ് ഒന്നാമത് (98.2). ചെന്നൈക്ക് 92.94 ശതമാനം ലഭിച്ചു.

സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷാ ഫലങ്ങള്‍ ലഭ്യമാണ്. ഫലങ്ങള്‍ മേയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും നേരത്തെയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

Latest