Connect with us

National

ആന്ധ്രയിലെ അഞ്ച് ബൂത്തുകളില്‍ മെയ് അഞ്ചിന് വീണ്ടും വോട്ടെടുപ്പ്

Published

|

Last Updated

അമരാവതി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്ന ആന്ധ്ര പ്രദേശിലെ അക്രമ സംഭവങ്ങളും വോട്ടിംഗ് മെഷീനിലെ തകരാറുകളുമുണ്ടായ അഞ്ച് ബൂത്തുകളില്‍ മെയ് ആറിന് വീണ്ടും വോട്ടെടുപ്പു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. ഗുണ്ടൂര്‍, നെല്ലൂര്‍, പ്രകാശം ജില്ലകളിലെ ബൂത്തുകളിലാണ് റീ പോളിംഗ് നടത്തുന്നത്.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇവിടങ്ങളിലെ ജില്ലാ കലക്ടര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പു നിരീക്ഷകര്‍ എന്നിവര്‍ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് നടപടി. ഏപ്രില്‍ 11നാണ് ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടന്നത്.

---- facebook comment plugin here -----

Latest