Connect with us

Editorial

ജനാധിപത്യത്തിന് തീരാകളങ്കം

Published

|

Last Updated

ആരോപണം കേരളത്തില്‍ പുത്തരിയല്ല. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിലെല്ലാം കള്ളവോട്ട് രേഖ പ്പെടുത്തിയതായി രാഷ്ട്രീയ കക്ഷികള്‍ പരസ്പരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലാണ് ഇത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കള്ളവോട്ട് ആരോപണം അത്ര ഗൗരവത്തിലെടുക്കാറില്ല. ഇത്തവണ പക്ഷേ വെബ്കാസ്റ്റിംഗ് സംവിധാനത്തിനു മുമ്പില്‍ കള്ളവോട്ടുകാര്‍ കുടുങ്ങിയിരിക്കയാണ്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കണ്ണൂര്‍ പിലാത്തറയിലും പയ്യന്നൂര്‍ 136ാം നമ്പര്‍ ബൂത്തിലും തൃക്കരിപ്പൂര്‍ 48ാം നമ്പര്‍ ബൂത്തിലും കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലും കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വോട്ടിംഗ് കേന്ദ്ര ങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചാനലുകളിലൂടെ അവ പുറത്തു വരികയും ചെയ്തു.

പിലാത്തറയിലും പയ്യന്നൂര്‍ 136ാം നമ്പര്‍ ബൂത്തിലും തൃക്കരിപ്പൂര്‍ 48ാം നമ്പര്‍ ബൂത്തിലും സി പി എമ്മുകാരാണ് കള്ളവോട്ട് ചെയ്തത്. ഇവിടെ അക്ഷരാര്‍ഥത്തില്‍ ബൂത്ത് കൈയേറി കള്ളവോട്ട് ചെയ്യുന്നതിന്റെയും ബൂത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമാണ്. ചെറുതാഴം പഞ്ചായത്ത് വനിതാ അംഗവും ഒരു മുന്‍ പഞ്ചായത്ത് അംഗവും ആറ് കള്ളവോട്ടുകളാണത്രെ രേഖപ്പെടുത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ ഇത് സ്ഥിരീകരിക്കുകയും നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69ാം ബൂത്തിലും 70ാം നമ്പര്‍ ബൂത്തിലും മുസ്ലിം ലീഗുകാരാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിട്ടിരുന്നു.

387ാം നമ്പര്‍ വോട്ടറായ ലീഗ് പ്രവര്‍ത്തകന്‍ സ്വന്തം ബൂത്തായ 69ാം നമ്പറില്‍ രേഖപ്പെടുത്തിയ ശേഷം വീണ്ടും എഴുപതാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യവും 69ാം ബൂത്തിലെ 76ാം നമ്പര്‍ വോട്ടറായ മറ്റൊരു ലീഗ് പ്രവര്‍ത്തകന്‍ ഈ ബൂത്തില്‍ പലതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യവുമാണ് ചാനലില്‍ കാണുന്നത്. കള്ളവോട്ട് ചെയ്യുന്നതിനെ ചോദ്യം ചെയ്ത ഏജന്റിനെ വോട്ടറും സംഘവും ഭീഷണിപ്പെടുത്തുന്ന രംഗവും വീഡിയോയില്‍ കാണാം. കേരളത്തില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവുമാണ് ജനവിധിയെ അട്ടിമറിക്കാനുള്ള മാര്‍ഗമെങ്കില്‍ ഉത്തരേന്ത്യയില്‍ ബി ജെ പിക്ക് ആധിപത്യമുള്ളയിട ങ്ങളില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം തടയുന്ന രീതിയും നടപ്പുണ്ട്. നിലവിലെ തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തുകള്‍ കൈയടക്കി മത ന്യൂനപക്ഷങ്ങളില്‍പ്പെട്ട വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും അക്രമം അഴിച്ചു വിട്ടും സമ്മതിദാനാവകാശത്തിന് അനുവദിക്കാതെ തിരിച്ചയക്കുന്ന രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്.

ജനാധിപത്യത്തിന് തീരാകളങ്കമാണ് ഇതത്രയും. വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികളുടെയും നാട്ടിലുള്ളവരില്‍ തന്നെ വോട്ട് ചെയ്യാനെത്താത്ത വരുടെയും വോട്ടുകള്‍ മറ്റുള്ളവര്‍ രേഖപ്പെടുത്തുന്നതാണ് കള്ളവോട്ട്. വോട്ടര്‍ പട്ടികയില്‍ പേര് നീക്കം ചെയ്യാത്ത പരേതരുടെ പേരില്‍ പോലും വോട്ട് രേ ഖപ്പെടുത്താറുണ്ട്. പോളിംഗില്‍ സുതാര്യത ഉറപ്പു വരുത്താന്‍ ബാധ്യസ്ഥരായ പോളിംഗ് ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. 2014ലെ ലോ കസഭാ തിര ് ഞ്ഞെടുപ്പില്‍ തളിപ്പറമ്പിലും ചെമ്പേരിയിലും കള്ളവോട്ടിന് ഒത്താശ ചെയ്തതിന് എട്ട് ഉദ്യോ ഗസ്ഥര്‍ അറസ്റ്റിലായിരുന്നു. ഇത്തവണ കാസര്‍കോട് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടിനും ഉദ്യോഗസ്ഥരു ടെ കൂട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പോളിംഗ് ഡ്യൂ ട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ മുണ്ടാകാം.

അതൊരിക്കലും ബൂത്തിനകത്ത് പ്രകടമാ കാന്‍ പാടില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായ സമ്മ തിദാനാവകാശം ഉറപ്പ് വരുത്താന്‍ ബാധ്യസ്ഥരാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍. അതിന് വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ അത് തടയുക യോ സാധ്യമായില്ലെങ്കില്‍ മേല്‍ ഉദ്യോഗസ്ഥരെയും നിയമ പാലകരെയും വിവരമറിയിക്കുകയോ ചെയ്യണം.

പകരം പോളിംഗ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരാ യി നിന്നാല്‍ അത് കള്ളവോട്ടിനെ സഹായിക്കലാണ്. കൂടുതല്‍ ജനപിന്തുണയുള്ള നേതാക്കളെ നിയമ നിര്‍മാണ സഭകളിലേക്കയക്കാനാണ് തിരഞ്ഞെടു പ്പ് നടത്തുന്നത്. നിഷ്പക്ഷവും സുതാര്യവുമായ രീതിയില്‍ പോളിംഗ് നടന്നാല്‍ മാത്രമേ ആരെയാ ണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാകുക യുള്ളൂ. കള്ളവോട്ട് ചെയ്തും വോട്ടിംഗ് യന്ത്രങ്ങല്‍ കൃത്രിമം കാണിച്ചും സൃഷ്ടിച്ചെടുക്കുന്ന ഭൂരിപക്ഷം ജനാധിപത്യപരമല്ല. സാങ്കേതികമായി അത്തരക്കാ ര്‍ ജയിച്ചു കയറിയാലും അധികാര സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അവര്‍ അര്‍ഹരല്ല.

ഇതൊക്കെ പക്ഷേ നിയമപരവും ധാര്‍മികവുമായ വശം. ഇന്നത്തെ രാഷ്ട്രീയത്തില്‍ നിയമത്തിനും ധാര്‍മികതക്കും സ്ഥാനമില്ലല്ലോ. എന്ത് വൃത്തികേടും ഗുണ്ടായിസവും കാണിച്ചും ജയിച്ചു കയറുക എന്നതാണ് ഇന്നത്തെ നയം. ഇതില്‍ എല്ലാ കക്ഷികളും തുല്യരാണ്. കള്ളവോട്ടു കാരെയും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ യും സഹായികളെയും ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ജവം കാണിച്ചെങ്കിലേ കള്ള വോട്ട് നിയന്ത്രിക്കാനാകുകയുള്ളൂ.

ഒരുവര്‍ഷം വരെ തടവും പിഴയുമാണ് കള്ളവോട്ട് നടന്നതായി തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമവും ഇന്ത്യന്‍ശിക്ഷാ നിയമവും നിര്‍ദേശിക്കുന്ന ശിക്ഷ. ബൂത്തിലെ ഉദ്യേ ാഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും കൈക്കൊള്ളാകുന്നതാണ്. പോളിംഗ് ഏജന്റുമാരില്‍ വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെ തിരെയും നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. നിലവില്‍ ഉയര്‍ന്നുവന്ന കള്ളവോട്ട് ആരോപണത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Latest