Connect with us

International

ചൈന എതിർത്തില്ല; മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡൽഹി: ചൈന നിലപാട് മാറ്റിയതോടെ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മസൂദ് അസ്ഹറിനെ  ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള  പ്രമേയത്തെ കഴിഞ്ഞ നാല് തവണയും എതിർത്ത ചൈന ഇത്തവണ തടസ്സവാദം ഉന്നയിച്ചില്ല. ഇതോടെയാണ് പ്രമേയം പാസായത്.

ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിന് ഒടുവിലാണ്  ചൈന നിലപാട് മാറ്റാൻ തയ്യാറായത്. പ്രമേയത്തെ പിന്തുണക്കാൻ യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ചൈനക്ക് മേൽ സമ്മർദ്ദം ചെലുത്തി ചെലുത്തിയിരുന്നു.

ആഗോളഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിൻറെ സ്വത്ത്  കണ്ടുകെട്ടും എന്നതടക്കം  നടപടികളിലേക്ക് കടക്കും. മസൂദ് അസ്ഹറിനെ  ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം. പുൽവാമ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളിൽ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ട്.

---- facebook comment plugin here -----

Latest