Connect with us

Education

വിസ്ഡം ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു

Published

|

Last Updated

വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പുറത്തിയ ഹയര്‍ എജുക്കേഷന്‍ ഗൈഡിന്റെ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ പി രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു
കോഴിക്കോട്: വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പുറത്തിയ ഹയര്‍ എജുക്കേഷന്‍ ഗൈഡിന്റെ പ്രകാശനം  വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ പി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗം തിരഞ്ഞെടുക്കുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് ഗൈഡ്.
ഈ വര്‍ഷം പ്രധാനമായും വിദേശ പഠന സാധ്യതകളാണ് പരിചയപ്പെടുത്തുന്നുത്. ഒപ്പം പത്താം തരത്തിന് ശേഷം തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രതിഭാ പരീക്ഷകള്‍, തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങിയവയും ഗൈഡ് പരിചയപ്പെടുത്തുന്നു.

Latest