Connect with us

Kerala

40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മണിക്കൂറിൽ മുപ്പത് മുതൽ നാൽപത് കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ അമ്പത് കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ടെെന്ന് മുന്നറിയിപ്പ്.

കേരള തീരത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 2.8 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (ഇൻകോയിസ്)അറിയിച്ചു.

കേരളതീരത്തെ കാറ്റിന്റെയും തിരമാലയുടെയും സാഹചര്യം പരിഗണിച്ചു കൊണ്ട് കേരളതീരത്ത് അടുത്ത 12 മണിക്കൂറിൽ ചെറിയ യാനങ്ങളുമായി മത്സ്യ ബന്ധനം നടത്തുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും , പുതുച്ചേരി, വടക്കൻ തമിഴ്നാട് തീരത്തും തെക്കൻ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും ഇന്ന് മുതൽ മൂന്ന് വരെ മധ്യപടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്ര തീരത്തേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.. മെയ് 2 മുതൽ 4 വരെ വടക്കുപടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മേല്പറഞ്ഞ പ്രദേശങ്ങളിലേക്ക് പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തി ചേരണമെന്നും മുന്നറിയിപ്പ് നൽകി.