Connect with us

National

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; 15 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. സുരക്ഷാഭടന്‍മാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്‌ഫോടനത്തില്‍ തകരുകയായിരുന്നു.

ഗച്ചിറോളിയില്‍ ഒരു റോഡ് നിര്‍മാണ കമ്പനിയുടെ 25 വാഹനങ്ങള്‍ ഇന്ന് മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു. ദേശീയ പാത 136ല്‍ പുരാദ – യെര്‍കാദ് റോഡിന്റെ നിര്‍മാണത്തിലേര്‍പ്പെട്ട കമ്പനിയുടെ വാഹനങ്ങളാണ് തകര്‍ത്തത്.

Latest