Connect with us

Gulf

റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിനു നിയന്ത്രണം; നിയമം ബുധനാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍

Published

|

Last Updated

ദമാം: രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുള്ള നിയമം ബുധനാഴ്ച
മുതല്‍ പ്രാബല്ല്യത്തില്‍ വരും. നേരത്തെ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിവരം നല്‍കിയിരുന്നു. 100 ഗ്രാം ഉത്പന്നത്തില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ല.

ഭക്ഷ്യ വസ്തുക്കളില്‍ ഉപ്പിന്റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സഊദിയിലും പദ്ധതി നടപ്പിലാക്കുന്നതെന്ന് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി മേധാവി അബ്ദുല്‍ റഹ്മാന്‍ അല്‍ സുല്‍ത്താന്‍ വ്യക്തമാക്കി. റൊട്ടി ഉത്പന്നങ്ങളാണ് മിക്ക ദിവസങ്ങളിലും ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഭക്ഷിക്കുന്നത്.

റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പ് കുറയ്ക്കുന്നതിനു ഉത്പാദന സ്ഥാപനങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന സ്ഥാനപങ്ങള്‍ക്കും 2019 ഏപ്രില്‍ മുപ്പത് വരെയാണ് സമയ പരിധി നല്‍കിയിരുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനു ഭക്ഷണത്തില്‍ ഉപ്പ് വര്‍ധിക്കുന്നതാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളതെന്ന് അതോറിറ്റി വ്യക്തമാക്കി.

ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പ് കുറയ്ക്കുന്നതിനു വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചതായി അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അറബി, ഇഗല്‍ഷ്, ഉറുദു, ഫിലിപ്പൈന്‍ ഭാഷകളില്‍ ബ്രോഷറുകളും പോസ്റ്ററുകളും വിതരണം ചെയ്തിരുന്നു. നാളെ മുതല്‍ ബേക്കറികളിലും മറ്റും ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തും.

---- facebook comment plugin here -----

Latest