Connect with us

Kerala

മുസ്‌ലിം ലീഗിന്റെ കള്ളവോട്ടില്‍ നടപടി സ്വീകരിക്കുന്നില്ല; മീണക്കെതിരെ കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരായ പരാതിയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ നടപടിയെടുത്ത മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇടതുപക്ഷത്തിന്റെ പരാതികള്‍ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

കാസര്‍കോട്ട് സി പി എമ്മുകാര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുകയാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്തത്. കലക്ടറുടെ അന്വേഷണത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അനുവദനീയമായതില്‍ കൂടുതല്‍ തുക ചെലവഴിച്ചത് പരിശോധിക്കാനും മീണ തയാറായില്ല. നിഷ്പക്ഷമായാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും എന്നാല്‍ ആ രീതിയിലുള്ള നടപടികളല്ല ആ പദവിയിലിരിക്കുന്നയാള്‍ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Latest