Connect with us

National

രാഹുല്‍ അമേതിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും: സിദ്ദു

Published

|

Last Updated

റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേതിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവും പഞ്ചാബിലെ മന്ത്രിയും മുന്‍ ക്രിക്കറ്ററുമായ നവജോത് സിംഗ് സിദ്ദു. റായ്ബറേലിയില്‍ മത്സരിക്കുന്ന യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്ഥാനാര്‍ഥിയായ ബി ജെ പിയുടെ സ്മൃതി ഇറാനി രാഹുലിന് ഭീഷണിയൊന്നും സൃഷ്ടിക്കില്ലെന്നും സിദ്ദു പറഞ്ഞു.

സോണിയാ ഗാന്ധിയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു സിദ്ദുവിന്റെ പ്രസംഗം. രാജീവിന്റെ മരണ ശേഷം കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സോണിയയില്‍ നിന്ന് എല്ലാവരും ദേശീയ ത പഠിക്കണം. അവരുടെ നേതൃത്വ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്് തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലേറാന്‍ കഴിഞ്ഞു.

അതേസമയം, ബി ജെ പിയുടെ രാജ്യസ്‌നേഹം കപടമാണെന്നും കൂടെ നില്‍ക്കാത്തവരെ ദേശദ്രോഹികളെന്നു മുദ്രകുത്തുകയാണ് ആ പാര്‍ട്ടിയുടെ പതിവെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

Latest