Connect with us

International

നിലപാടില്‍ അയവു വരുത്തി ചൈന; മസ്ഹൂദിനെ യു എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വിജയിച്ചേക്കും

Published

|

Last Updated

ബീജിംഗ്: ആഗോള ഭീകര ഗ്രൂപ്പിന്റെ തലവന്‍ മസ്ഹൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളെ ചൈന പിന്തുണച്ചേക്കുമെന്ന് സൂചന. വിഷയത്തില്‍ പുരോഗതിയുണ്ടാകുമെന്നും വിഷയത്തില്‍ ക്രിയാത്മക പുരോഗതിയുണ്ടാകുമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതോടെയാണിത്. മസ്ഹൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബുധനാഴ്ചയാണ് യു എന്‍ തീരുമാനമെടുക്കുക.

മസ്ഹൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യയും അമേരിക്കയും മറ്റും നടത്തുന്ന ശ്രമങ്ങള്‍ ചൈനയുടെ കൂടി പിന്തുണ ലഭിച്ചാല്‍ വിജയത്തിലെത്തും. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമാണ് മസ്ഹൂദ് അസ്ഹറിനെതിരായ നീക്കം ഇന്ത്യ കൂടുതല്‍ ശക്തമാക്കിയത്.

മസ്ഹൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ മുമ്പ് നാലു തവണ യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഇതുസംബന്ധിച്ച പ്രമേയത്തെ പിന്തുണക്കാന്‍ ചൈന വിസമ്മതിച്ചിരുന്നത്. ചൈനയുടെ നിലപാട് മാറ്റാന്‍ യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ ചൈനക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മുന്‍ നിലപാടില്‍ നിന്ന് ചൈന പിന്മാറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രശ്‌നത്തിന് കൃത്യമായ പരിഹാരമുണ്ടാകുമെന്നു തന്നെയാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെഗ് ഷുവാംഗ് പറഞ്ഞു.

---- facebook comment plugin here -----

Latest