Connect with us

National

ബ്രിട്ടീഷ് പൗരത്വം: രാഹുലിന് കേന്ദ്രം നോട്ടീസ് നല്‍കിയതിനെതിരെ പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയതിനെതിരെ സഹോദരിയും കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി നേതാവുമായ പ്രിയങ്കാ ഗാന്ധി രംഗത്ത്. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് ഇന്ത്യക്കാര്‍ക്കെല്ലാം അറിയാം. അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണെന്ന് രാജ്യത്തെ മുഴുവനാളുകള്‍ക്കും ബോധ്യമുണ്ട്. പിന്നെ എന്തു വിഡ്ഢിത്തമാണീ പറയുന്നത്? -അമേത്തിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി ജെ പി എം പി. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചത്.
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലെ സത്യാവസ്ഥ എന്താണെന്ന് രണ്ട് ആഴ്ചക്കകം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.