Connect with us

Kerala

ബി ജെ പിയുടെ വിശദമായ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ നാളെ കൊച്ചിയില്‍

Published

|

Last Updated

തിരുവനന്തപുരം: വടകരയില്‍ ബി ജെ പിയുടെ വോട്ട് ചോര്‍ന്നെന്ന് പ്രാഥമിക വിലയിരുത്തല്‍ നടത്തി നേതൃത്വം. ബൂത്ത്തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു പ്രാഥമിക വിലയിരുത്തല്‍ ഉണ്ടായത്. നാളെ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ വിശദമായ വിലയിരുത്തല്‍ ഉണ്ടാകുമെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് പറഞ്ഞു.

വോട്ടെടുപ്പിന് മുമ്പ് കോലിബി ബന്ധം ആരോപിച്ച എല്‍ ഡി എഫ് വോട്ടെടുപ്പിന് ശേഷം ബി ജെ പി വോട്ടുകള്‍ വലിയ തോതില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതായി ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് വടകരയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വി.കെ സജീവന്റെ ബൂത്തില്‍വരെ ഏജന്റുമാരുണ്ടായിരുന്നില്ലെന്നും സ്വന്തം നാട്ടില്‍ പോലും സജീവന്‍ വോട്ട് ചോദിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജനും സമാന ആരോപണം ഉന്നയിച്ചിരുന്നു.

 

Latest