Connect with us

Kerala

കള്ളവോട്ട് നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: മലബാറിലെ വിവിധ മണ്ഡലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കള്ളവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒരു വിട്ടുവീഴ്ചയും സ്വീകരിക്കില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന എല്‍ ഡി എഫ് ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരാതി അയച്ചിരുന്നു. തുടര്‍ന്ന് ഡി ജി പി ലോക്നാഥ് ബെഹ്റയോടു വിശദീകരണം തേടിയിരുന്നു. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാന്‍ ടിക്കാറാം മീണ ശിുപാര്‍ശ ചെയ്തു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് വാദമുയര്‍ത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

അതിനിടെ പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

 

Latest