Connect with us

National

പരീക്ഷയില്‍ തോല്‍വി: തെലുങ്കാനയില്‍ ആത്മഹത്യ ചെയ്തത് 25 വിദ്യാര്‍ഥികള്‍

Published

|

Last Updated

ഹൈദരാബാദ്: 12-ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്ന് പത്ത് ദിവസത്തിനിടെ തെലുങ്കാനയില്‍ ജീവനൊടുക്കിയത് 25 വിദ്യാര്‍ഥികള്‍. സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ 9.7 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്റര്‍മീഡിയറ്റ് പരീക്ഷ ഏഴുതിയത്. ഇതില്‍ 3.28 ലക്ഷം വിദ്യാര്‍തികള്‍ തോല്‍ക്കുകയായിരുന്നു.
സ്വകാര്യ ഏജന്‍സിയായ ഗ്ലോബറേന ടെക്‌നോളജീസ് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിക്കുന്നത്. ഇത്രയും കുട്ടികളുടെ ഫലം തയ്യാറാക്കാനുള്ള സാങ്കേതിക പരിചയയവും ശേഷിയും ഗ്ലോബറേനക്ക് ഇല്ലെന്നാണ് ആരോപണം.

99 മാര്‍ക്ക് ലഭിക്കേണ്ട നവ്യ എന്ന ഒരു കുട്ടിക്ക് പൂഞ്ച്യും മാര്‍ക്കാണ് പരീക്ഷയില്‍ ലഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഉത്തരകടലാസ് പുനര്‍ മൂല്ല്യ നിര്‍ണയം നടത്തി തെറ്റ് കണ്ടെത്തി. കുട്ടിയുടെ പേപ്പര്‍ ആദ്യം പരിശോധിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.
സ്വകാര്യ ഏജന്‍സിയെ പരീക്ഷ നടത്തിപ്പിന് ഏല്‍പ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഗുഡ് ഗവര്‍ണന്‍സ് ആയിരുന്നു പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ടി ആര്‍
എസ് നേതൃത്വവുമായി അടുത്തബന്ധമുള്ള ഗ്ലോബറേനക്ക് ചുമതല നല്‍കുകയായിരുന്നെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. നടത്തിപ്പിടെ ക്രമക്കേട് ചൂണ്ടിക്കാട്ടി രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണ്‍ നിരാഹാര സമരം ആരംഭിച്ചു.