Connect with us

National

അജ്ഞാത മഞ്ഞ് മനുഷ്യനായ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി കരസേന

Published

|

Last Updated

ന്യൂഡല്‍ഹി: ശാസ്ത്രീയമായി ഇതുവരെ ജീവിച്ചിരിപ്പുണ്ടോയെന്ന് തെളിയിക്കപ്പെടാത്ത, കഥകളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച അജ്ഞാത മഞ്ഞ് മനുഷ്യനായ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ കരസേനയുടെ പര്‍വ്വതാരോഹണ സംഘം കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി കാണിച്ച് സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നു.

മക്കാളു ബേസ് ക്യാമ്പിന് സമീപത്തായാണ് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 19നാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് യതി ജീവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതുവരെ ആരും ഇതിനെ കണ്ടെത്തിയിട്ടില്ല.