Connect with us

Kerala

കളമശ്ശേരി കിഴക്കെ കടങ്ങൂരില്‍ റീ പോളിംഗ് പുരോഗമിക്കുന്നു

Published

|

Last Updated

എറണാകുളം: വോട്ടിംഗ് മെഷീനില്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോളിംഗ് നടക്കുന്ന കളമശ്ശേരിയിലെ 83-ാം നമ്പര്‍ ബൂത്ത് കിഴക്കെ കടങ്ങൂരില്‍ രാവിലെ തന്നെ വോട്ടര്‍മാരുടെ നല്ല തിരക്ക്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. പ്രവര്‍ത്തകരെ പരമാവധി ഉച്ചക്ക് മുമ്പ് തന്നെ ബൂത്തുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്താനുള്ള ശ്രമമാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
മോക് പോളിലെ വോട്ടുകള്‍ നീക്കാന്‍ മറന്നതിനെത്തുടര്‍ന്ന് ഇവിടെ വോട്ടിംഗ് മെഷീനില്‍ 43 വോട്ടുകള്‍ കൂടുതലാണെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

912 വോട്ടര്‍മാരാണ് ഇവിടെയുള്ളത് ഇതില്‍ 716 പേരായിരുന്നു കഴിഞ്ഞ ദിവസം വോട്ടിങിന് എത്തിയത്. എന്നാല്‍ ഒരാള്‍ തലകറങ്ങി വീണതിനാല്‍ രജിസ്റ്ററില്‍ പേര് എഴുതാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 715 പേരാണ് വോട്ട് ചെയ്തത്.

Latest