Connect with us

International

വീഡിയോയുമായി അബൂബക്കര്‍ ബഗ്ദാദി വീണ്ടും രംഗത്ത്

Published

|

Last Updated

ബാഗ്ദാദ്: അഞ്ച് വര്‍ഷത്തിന് ശേഷം ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ട്. തന്റെ മൂന്ന് അനുയായികളോട് ബാഗ്ദാദി പ്രസംഗിക്കുന്ന തരത്തിലുള്ള വീഡിയോ ഇന്നലെയാണ് അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്. ബാഗ്ദാദിയുടെ പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല.

കഴിഞ്ഞ മാസം അവസാനിച്ച കിഴക്കന്‍ സിറിയയിലെ യുദ്ധത്തെക്കുറിച്ചാണ് ബാഗ്ദാദി വിഡിയോയി്ല്‍ പറയുന്നത്. “ബഗൂസ് യുദ്ധം കഴിഞ്ഞു” അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇത് ബാഗ്ദാദിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. 2014ലാണ് അവസാനമായി ബാഗ്ദാദി ക്യാമറയ്ക്ക് മുന്നിലെത്തിയത്.