Connect with us

National

നാലാം ഘട്ടത്തില്‍ 64 ശതമാനം പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്-76.47 ശതമാനം. എട്ടു സീറ്റുകളിലേക്കായിരുന്നു ഇവിടെ വോട്ടെടുപ്പ്. മധ്യപ്രദേശില്‍ ആറു സീറ്റുകളില്‍ നടന്ന വോട്ടെടുപ്പില്‍ 65.86 ശതമാനം രേഖപ്പെടുത്തി. രാജസ്ഥാന്‍ (13 സീറ്റ്-62 ശതമാനം), യു പി (13 സീറ്റ്-53.12) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

Latest