Connect with us

National

വോട്ടിംഗ് യന്ത്രത്തിനെതിരായ പരാതി: ഉന്നയിക്കുന്നയാള്‍ക്കെതിരെ കേസെടുക്കരുതെന്ന ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നല്‍കുന്ന പരാതികള്‍ തെളിയിക്കാനായില്ലെങ്കില്‍ പരാതിക്കാരനെതിരെ കേസെടുക്കുന്ന നിയമം ഒഴിവാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി. സുനില്‍ അഹ്യ എന്നയാളാണ് ഹരജി നല്‍കിയത്. വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

വോട്ടിംഗ്, വി വി പാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് പരാതിപ്പെടുന്നവര്‍ ആരോപണം തെളിയിക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ പരാതിക്കാരനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നുമാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഈ രീതിയില്‍ നടപടി സ്വീകരിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ കുടുങ്ങും എന്ന ഭീതിയാല്‍ പരാതി നല്‍കാന്‍ ആളുകള്‍ മടിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest