Connect with us

National

സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി

Published

|

Last Updated

മുംബൈ: സ്‌പേസ് ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഉടന്‍ നിയന്ത്രണം തിരിച്ചുപിടിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഹാരാഷ്ട്രയിലെ ഷിര്‍ദി വിമാനത്താവളത്തിലാണ് അപകടം വഴിമാറിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന സ്‌പൈസ് ജെറ്റിന്റെ എസ്ജി 946 ബോയിംഗ് 737-800 വിമാനം ഷിര്‍ദി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തെന്നിമാറി റണ്‍വേക്ക് പുറത്തേക്ക് നീങ്ങുകയായിരുന്നു. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് 50 മീറ്റര്‍ മാറിയാണ് വിമാനം നിലംതൊട്ടത്.

വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സര്‍വീസുകളും തടസ്സപ്പെട്ടു.

Latest