Connect with us

National

പോളിംഗ് ബൂത്തിലെ അക്രമം: ബാബുല്‍ സുപ്രിയോക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

Published

|

Last Updated

കൊല്‍ക്കത്ത: പോളിംഗ് ബൂത്തിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്കെതിരെ കേസെടുക്കാന്‍ പോലീസിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം. മണ്ഡലത്തിലെ 199ാം നമ്പര്‍ ബൂത്തിലേക്ക് അതിക്രമിച്ചു കടന്ന സുപ്രിയോ ഒരു ബൂത്ത് ഏജന്റിനെയും ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ബൂത്തില്‍ ബി ജെ പിക്ക് പോളിംഗ് ഏജന്റില്ല എന്നാരോപിച്ച് ടി എം സി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ വിവരമറിഞ്ഞാണ് സുപ്രിയോ ബൂത്തിലെത്തിയത്.
എന്നാല്‍, സുപ്രിയോയെ ബൂത്തിന് സമീപത്തു വച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അദ്ദേഹത്തിന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. തുടര്‍ന്ന് തൃണമൂല്‍, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട സുരക്ഷാ ജീവനക്കാരും ആക്രമണത്തിനിരയായി.

---- facebook comment plugin here -----

Latest