Connect with us

Eranakulam

ശ്രീലങ്കയിലെ ഭീകരാക്രമണം: കൊച്ചിയിലെ ഹോട്ടലുകളും ഹോം സ്‌റ്റേകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്

Published

|

Last Updated

കൊച്ചി: ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ഹോം സ്‌റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ്. സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കുലര്‍ പോലീസ് പുറത്തുവിട്ടു. ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകര ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യം കേരളമായിരിക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണിത്.

ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരുടെ വിശദ വിവരങ്ങള്‍ ദിവസവും രാവിലെ ഒമ്പതിനു മുമ്പായി അയച്ചുതരണമെന്നും നിര്‍ദേശം പാലിക്കാത്ത ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവികമായ വിധത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഇനി പറയുന്ന നമ്പറുകളിലോ ഇ മെയിലിലോ അറിയിക്കണം. 0484 2215055, 9497980406. ഇ മെയില്‍: sifrtkchekm.pol@kerala.gov.in

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള സ്വാഭാവിക ജാഗ്രതാ നിര്‍ദേശമാണിതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest