Connect with us

Kerala

രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Published

|

Last Updated

കോഴിക്കോട്: ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആലത്തൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ആലത്തൂരില്‍ പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം. ഇന്ന് വൈകുന്നേരം തന്നെആലത്തൂരിലേക്ക് തിരിക്കുമെന്നും രമ്യ അറിയിച്ചു.