Connect with us

National

മോദിയെ നേരിടാന്‍ പുറത്താക്കപ്പെട്ട ജവാന്‍; വാരണാസിയില്‍ മഹാസഖ്യത്തിന്റെ അപ്രതീക്ഷിത നീക്കം

Published

|

Last Updated

ലക്‌നോ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ ബി എസ് എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാനെ രംഗത്തിറക്കി എസ് പി- ബി എസ് പി മഹാസഖ്യം. ബിഎസ് എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയത് വിമര്‍ശിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവിനെയാണ് മത്സരിപ്പിക്കുന്നത്. നേരത്തെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്ന ശാലിനി യാദവിനെ മാറ്റിയാണ് തേജ് ബഹദൂറിനെതിരെ മത്സരിപ്പിക്കുന്നത്.

ദേശീയതയും സൈന്യത്തിന്റെ പേരും പറഞ്ഞ് പ്രചാരണം നടത്തുന്ന മോദിക്ക് തേജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ തിരിച്ചടി നല്‍കാനാകുമെന്നാണ് മഹാസഖ്യം കണക്ക് കൂട്ടുന്നത്. മോദിക്കെതിരെ യോജിച്ച പോരട്ടത്തിന് സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സഹകരിക്കണമെന്ന് മാഹാസഖ്യം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ അജയ് റായിയെക്കാള്‍ മോദിക്കെതിരെ പോരാടാന്‍ തേജ്ബഹാദൂര്‍ യാദവിന് കഴിയുമെന്നും ഇവര്‍ പറഞ്ഞു.
ബി എസ് എഫ് കോണ്‍സ്റ്റബിളായിരിക്കെയാണ് തേജ് ബഹാദൂര്‍ ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് മോശം ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തേജ് അച്ചടക്ക ലംഘനം കണ്ടെത്തിയതായി കണ്ടെത്തി സര്‍വ്വീസില്‍ നിന്ന് പരിച്ചിവിടുകയായിരുന്നു.
വാരണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിന്ന് അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരെ ജനവിധി തേടാന്‍ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂര്‍ പറഞ്ഞത്.

 

Latest