Connect with us

Kozhikode

സമസ്ത: മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: സ്കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ നടത്തിയ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളിൽ 97.95% പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.

അഞ്ചാം തരത്തില്‍ 146 വിദ്യാര്‍ഥികൾ A++ ഉം 146 വിദ്യാർഥികൾ A+ ഉം 2050 പേർ A ഗ്രേഡും നേടി. ഏഴാം തരത്തില്‍ 110 വിദ്യാര്‍ഥികൾ A++ ഉം 227 വിദ്യാര്‍ഥികള്‍ A+ ഉം 1080 പേർ A ഗ്രേഡും കരസ്ഥമാക്കി. പത്താം തരത്തില്‍ 124 വിദ്യാര്‍ഥികള്‍ A++ ഉം  216 വിദ്യാര്‍ത്ഥികള്‍ A+ ഉം 686 വിദ്യാര്‍ഥികള്‍ A ഗ്രേഡും നേടി.

പന്ത്രണ്ടാം തരത്തില്‍ 22 വിദ്യാര്‍ഥികൾ A++ ഉം 107 വിദ്യാര്‍ഥികൾ A+ ഉം 96 പേർ A ഗ്രേഡും നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാകും.

മദ്റസകളുടെ റിസൾട് www.samastha.in ല്‍ “Public Exam 2019” ലിങ്കില്‍ യൂസര്‍നെയിം പാസ് വേർഡ് എന്നിവ നൽകി “Result” ലിങ്കില്‍ ക്ലാസ് ക്രമത്തില്‍ ലഭിക്കുന്നതാണ്.
വിദ്യാര്‍ഥികൾ, മുഅല്ലിമുകൾ, രക്ഷിതാക്കൾ, മാനേജ്മെന്‍റ് ഭാരവാഹികൾ എന്നിവരെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കെ കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, സെക്രട്ടറി പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

പുനര്‍ മുല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മേയ് ഒന്ന് മുതല്‍ 15 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

Latest