Connect with us

National

'എല്ലാ പ്രതിസന്ധികളെയും ബെഗുസരായ് ജയിക്കും': കനയ്യ കുമാര്‍

Published

|

Last Updated

പാറ്റ്‌ന: വോട്ടടെുപ്പ് ദിവസം ആത്മവിശ്വാസവും ആവേശവും നിറക്കുന്ന വാക്കുകളുമായി ബെഗുസരായിലെ സി പി ഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇത്തവണ ബെഗുസരായില്‍ സി പി ഐക്ക് തികഞ്ഞ ജയപ്രതീക്ഷയുണ്ടെന്ന് കനയ്യകുമാര്‍ പറഞ്ഞു.

രാഷ്ട്രീയം നമ്മുടെ ജീവിതത്തില്‍ എല്ലാ മേഖലകളിലും കയറി ഇടപെടുമ്പോള്‍, ബാധിക്കുമ്പോള്‍, നമ്മുടെ രാഷ്ട്രീയം എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീട്ടില്‍ നിന്നിറങ്ങൂ, വോട്ട് ചെയ്യൂ. കാരണം, ജനാധിപത്യം ശക്തിപ്പെടുന്നത് നമ്മുടെ കൈയ്യിലൂടെയാണെന്നും കനയ്യ വോട്ട് ചെയ്യാന്‍ പുറപ്പെടുന്നതിന് മുമ്പ് ട്വിറ്ററില്‍ പറഞ്ഞു.

ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തിയ കനയ്യ ഇത്തവണ ബെഗുസരായ് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റിയവര്‍ക്കുള്ള മറുപടിയാകും ഈ തിരഞ്ഞെടുപ്പ് ഫലം. ആര്‍ ജെ ഡി സ്ഥാനാര്‍ഥി രംഗത്തുള്ളതിനാല്‍ വോട്ട് വിഭജിച്ച് പോകുമെന്ന വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കനയ്യ പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തില്‍ ആദ്യത്തെ പേരാണ് കനയ്യയുടേത്. എങ്ങനെ വോട്ട് ചെയ്യണമെന്നതടക്കം നിര്‍ദേശിച്ചുള്ള വീഡിയോ അടക്കം കനയ്യക്ക് വേണ്ടി മണ്ഡലത്തിലെത്തിയ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ തയ്യാറാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ജെ എന്‍ യു അടക്കം നിരവധി കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കനയ്യക്ക് വേണ്ടി പ്രചാരണം നടത്താന്‍ മണ്ഡലത്തിലെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം കനയ്യക്കായി നടന്നിരുന്നു.

 

Latest