Connect with us

International

ശ്രീലങ്കയില്‍ പൊതു ഇടങ്ങളില്‍ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തി

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ പൊതു ഇടങ്ങളില്‍ മുഖാവരണമണിയുന്നതിന് വിലക്ക്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് നടപടി. പൊതു ഇടങ്ങളില്‍ ഒരു തരത്തിലുള്ള മുഖാവരണങ്ങളും അനുവദിക്കില്ലെന്ന് ഉത്തരവിലുണ്ട്.

നിരോധനം രാജ്യ സുരക്ഷക്ക് വേണ്ടിയാണെന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം ആരും മുഖം മറക്കരുതെന്നും പ്രസിഡന്റ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. മുസ്ലിം പണ്ഡിതരുടെ  അഭിപ്രായം തേടിയ ശേഷം നടപ്പിലാക്കാമെന്ന പ്രധാനമന്ത്രി റെനില വിക്രമസിംഗെയുടെ ഉപദേശത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറത്തിറങ്ങാന്‍ വൈകിയതെന്ന് സര്‍ക്കാര്‍വ്യത്തങ്ങള്‍ പറഞ്ഞു.