Connect with us

National

മേനകാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

Published

|

Last Updated

ലക്‌നോ: മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ മുന്‍കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ മേനകാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുരുതെന്നാണ് ശാസന.
സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലെ സര്‍ക്കോദ ഗ്രാമത്തിലെ തിരഞ്ഞടുപ്പ് യോഗത്തിലാണ് മേനക വിവാദ പ്രസംഗം നടത്തിയത്.

മുസ്ലിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും സുല്‍ത്താന്‍പൂരില്‍ താന്‍ ജയിക്കും. എന്നാല്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞ് വരരുത്. നമ്മളാരും ഗാന്ധിജിയുടെ മക്കളല്ല എന്നതായിരുന്നു പ്രസംഗം. തനിക്ക് കൂടുതല്‍ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലങങ്ങളെ എ, ബി, സി കാറ്റഗറിയായി തിരിക്കും. കൂടുകല്‍ വോട്ട് നല്‍കുന്ന മണ്ഡലത്തില്‍ കൂടിുതല്‍ വികസനം നടപ്പാക്കുമെന്നും മേനക പറഞ്ഞിരുന്നു.