Connect with us

International

ശ്രീലങ്കയില്‍ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

|

Last Updated

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ക്ക് സമാനമായ വിധത്തില്‍ വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സൈനിക വേഷത്തില്‍ വാനിലെത്തുന്ന തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയോ തിങ്കളാഴ്‌ചോയോ അഞ്ചിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest