Connect with us

Kerala

കാസര്‍കോട് മണ്ഡലത്തില്‍ 110 ബൂത്തുകളില്‍ റീപോളിംഗ് വേണം: യു ഡി എഫ്

Published

|

Last Updated

കാസര്‍കോട്: ലോക്‌സഭാ മണ്ഡലത്തിലെ നാല് അസം”ി മണ്ഡലങ്ങളിലെ 110 നൂറ് ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന് യു ഡി എഫ്. 90 ശതമാനത്തിലതികം പോളിംഗ് നട ബൂത്തുകളിലാണ് റീ പോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണക്കും നല്‍കും.

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് യു ഡി എഫ് കള്ളവോട്ട് ആരോപിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കുന്ന പ്രവര്‍ത്തികള്‍ ഇവിടങ്ങളില്‍ നടന്നതായി പരാതിയില്‍ പറയുന്നു.
റീ പോളിംഗ് നടക്കുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പോളിംഗ് നടപടി ക്രമങ്ങല്‍ക്കായി ചുമതലപ്പെടുത്തണമെന്നുമാണ് ആവശ്യം.

കണ്ണൂരിലും കാസര്‍കോട്ടും ചില ബൂത്തുകളില്‍ വ്യപാകമായി കള്ളവോട്ട് നടന്നതായി നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു. കള്ളവോട്ട് സംശയിക്കുന്ന ചില ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.