Connect with us

Kerala

കള്ളവോട്ട് ആരോപണങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും: ടിക്കറാം മീണ

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ നടപടി ആരംഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കോണ്‍ഗ്രസ് ഉന്നയിച്ച കള്ളവോട്ട് ആരോപണത്തില്‍ കണ്ണൂരില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്നുള്ള റിപ്പോര്‍ട്ടും ഉടന്‍ പ്രതീക്ഷിക്കുന്നു.

കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. സംഭവത്തിന്റെ ഗൗരവം ഉള്‍കൊണ്ട് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കാനാണ്കലക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.