Connect with us

National

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; ബിജെപി എംപിയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എംപിയും ബിജെപി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്ക് നേരെ ആക്രമണം. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. ബാബുലിന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. അസന്‍സോളില്‍ ബൂത്ത് പിടുത്തം നടക്കുന്നുവെന്നറിഞ്ഞെത്തിയ ബാബുലിന് നേരെ ആക്രമണം നടക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലും സംഘര്‍ഷമുണ്ടായി. അസന്‍സോളിലെ 199-ാം ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ബൂത്തിലെത്തിയ ബാബുല്‍ ബൂത്ത് പിടുത്തം നടക്കുന്നുവെന്നാരോപിച്ച് പോളിങ് ഉദ്യോഗസ്ഥരുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കോണ്‍ഗ്രസും സമാനമായ ആരോപണം ഉന്നയിച്ചു. വാക്ക് തര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

Latest