Connect with us

International

ബാള്‍ട്ടിമോറില്‍ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വാഷിങ്ടണ്‍: ബാള്‍ട്ടിമോറില്‍ ജനക്കൂട്ടത്തിന് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ബാള്‍ട്ടിമോറിലെ എഡ്മണ്ട്‌സണ്‍ അവന്യുവില്‍ പെര്‍കിന്‍സ് സ്‌ക്വയര്‍ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമാണ് അക്രമം നടന്നത്.

തോക്കുമായെത്തിയ അക്രമി ഇവിടെ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേ സമയം മറ്റൊരാളും ഇയാള്‍ക്കൊപ്പം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രിമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.