Connect with us

Kerala

ശ്രീലങ്കന്‍ സ്‌ഫോടനം: കസ്റ്റഡിയിലെടുത്ത് മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ

Published

|

Last Updated

കൊച്ചി: കേരളത്തില്‍നിന്നും കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്നാല്‍ ഇവര്‍ വര്‍ഗീയത പ്രചരിപ്പിച്ചുവെന്നും ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.

കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാഅത്തിന്‍രെ തമിഴ്‌നാട് ഘടകടവുമായി ബന്ധമുണ്ട്. ഇവര്‍ക്ക്‌ സിറിയയിലേക്ക് ആളെ കടത്തിയതുമായി ബന്ധമുണ്ടോയെന്നും എന്‍ഐഎ പരിശോധിക്കും. സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയതായി തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കാസര്‍കോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ എന്‍ഐഎ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.