Connect with us

Gulf

സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ.ഔസാഫ് സഈദ് ചുമതലയേറ്റു

Published

|

Last Updated

റിയാദ് : സഊദിയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ഡോ.ഔസാഫ് സഈദ് ചുമതലയേറ്റു. നിലവിലെ അംബാസഡറായിരുന്ന അഹമ്മദ് ജാവേദിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതിനെ തുടന്നാണ് പുതിയ സ്ഥാനപതി ചുമതയേറ്റത് .റിയാദി കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അംബാസഡറെ എംബസി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു .

സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു .നേരത്തെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായും സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ ജനറല്‍,റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായും സഊദിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട് .യമന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുണ്ട് .കൂടാതെ ഹൈദരാബാദിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Latest