Connect with us

Gulf

ജി സി സി രാജ്യങ്ങളിലെ പ്രവാസികളുടെ വിസാനടപടികള്‍ വേഗത്തിലാക്കി

Published

|

Last Updated

ദുബൈ: ജി സി സി രാജ്യങ്ങളിലെ പ്രവാസികളുടെ യു എ ഇ സന്ദര്‍ശനത്തിനുള്ള വിസാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കി ദുബൈ ജനറല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ്. ഇവര്‍ക്ക് യു എ ഇ സന്ദര്‍ശനത്തിന് മുമ്പ് തന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും GDRFA dubai എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസക്ക് അപേക്ഷിക്കാമെന്ന് അധിക്യതര്‍ വ്യക്തമാക്കി. ഇതിനിടയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബൈയില്‍ ജി സി സി രാജ്യങ്ങളിലെ 679,389 വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ഇതില്‍ കഴിഞ്ഞ വര്‍ഷം 321,109, 2017ല്‍ 358,280 എന്നിങ്ങനെയാണ് അനുമതി നല്‍കിയതെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് മേധാവി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

ജി സി സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെ നിന്നുള്ള പ്രവാസികള്‍ക്ക് വിസകള്‍ക്ക് മുന്‍കൂട്ടി തന്നെ അപേക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സംവിധാനത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് അവരുടെ രേഖകള്‍ കൃത്യമാണെങ്കില്‍ വിസ അനുവദിച്ച് നല്‍കുകയും ചെയ്യും. വിസ ഇ-മെയില്‍ വഴി ലഭിക്കുമെന്ന് വകുപ്പിലെ എന്‍ട്രി ആന്‍ഡ് റസിഡന്‍സി പെര്‍മിറ്റ് അസി. ഡയറക്ടര്‍ കേണല്‍ ഉമര്‍ അലി അല്‍ ശംസി പറഞ്ഞു. ജി സി സി രാജ്യത്തെ കാലാവധിയുള്ള റസിഡന്റ്‌സ് വിസയും പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും അവശ്യമാണ്. തൊഴില്‍ മേഖലയും വിസാ അപേക്ഷയില്‍ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിസകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ആദ്യ തവണ 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് അനുവദിക്കുക. ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും ഫീസ് അടക്കാനമുള്ള സൗകര്യവും സംവിധാനത്തില്‍ ലഭ്യമാണ്
എല്ലാവരുടെയും യു എ ഇ സന്ദര്‍ശനത്തിനുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. സന്ദര്‍ശനങ്ങള്‍ക്കുള്ള നിരക്ക് ഉള്‍പെടെ വിസാ നടപടികളുടെ എല്ലാ ഔപചാരികതകള്‍ ഓണ്‍ലൈനില്‍ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ജി സി സി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വിസക്ക് അപേക്ഷിക്കാനും ഫീസ് അടക്കാനും വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ട ആവിശ്യമില്ല. അവര്‍ക്ക് സുഖകരമായി തന്നെ യു എ ഇയില്‍ സന്ദര്‍ശനവും നടത്തുകയും ചെയ്യാം.

സന്ദര്‍ശകര്‍ കാലാവധിക്ക് ശേഷം യു എ ഇയില്‍ തങ്ങിയാല്‍ ആദ്യ ദിവസം 200 ദിര്‍ഹമാണ് പിഴ. പിന്നീട് വരുന്ന ഓരോ ദിവസത്തിന് 100 ദിര്‍ഹം വീതം പിഴയൊടുക്കണം.
ദുബൈ രാജ്യാന്തര വിമാനത്താവളം മൂന്നിലെ ജി ഡി ആര്‍എഫ് എ ഓഫീസിലും രേഖകള്‍ കാണിച്ചു രാജ്യം വിടുന്നതിന് മുമ്പ് തന്നെ പിഴ അടക്കാവുന്നതാണ്. ഇതിന് 100 ദിര്‍ഹം കൂടുതല്‍ വരുന്നതാണെന്ന് ദുബൈ രാജ്യാന്തര വിമാനത്താവളം ജി സി സി റസിഡന്റ് എന്‍ട്രി പെര്‍മിറ്റ് സെക്ഷന്‍ മേധാവി മേജര്‍ സഈദ് ഖല്‍ഫാന്‍ അല്‍ സുവൈദി പറഞ്ഞു.

നടപടി സുതാര്യമാക്കാന്‍
സ്മാര്‍ട് ആപ്
ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സിന്റെ സ്മാര്‍ട് ആപ്ലിക്കേഷനില്‍ പ്രത്യേക സേവനങ്ങള്‍ ലഭ്യമാണ്. ഏഇഇലെൃ്ശരല െഎന്ന ഓപ്ഷനില്‍ ഈ രാജ്യത്തിനുള്ളവരുടെ വിസാ നടപടികളിലും മറ്റും ഏറ്റവും വേഗത്തില്‍ ഉപയോക്താക്കളുടെ അരികിലേക്ക് എത്തുന്ന വിധമാണ് സേവനങ്ങള്‍ ലഭ്യമാവുക. ആപ്പിലൂടെ ജനങ്ങളുടെ സമയം, പണം, അധ്വാനം എന്നിവ ലാഭിക്കുന്നതിനോടൊപ്പം സംതൃപ്തി നിറഞ്ഞ സേവനവും അധിക്യതര്‍ ഉറപ്പുനല്‍കുന്നുണ്ട്. അപ്പിള്‍ സ്റ്റോറിലും പ്ലേസ്റ്റോറില്‍ നിന്നും ഏഉഞഎഅ റൗയമശ എന്ന് ടൈപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

---- facebook comment plugin here -----

Latest