Connect with us

Kerala

കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച് കൈയ്യൊടിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Published

|

Last Updated

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പെണ്‍കുട്ടികളെ കമന്റടിച്ചതു ചോദ്യം ചെയ്ത മറ്റൊരു പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ െൈകയ്യൊടിഞ്ഞ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളായ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

ബീച്ചിലിരുന്ന് സംസാരിക്കുകയായിരുന്ന രണ്ടു പെണ്‍കുട്ടികളെ ബൈക്കിലെത്തിയ മുഹമ്മദലിയും നവാസും ശല്യം ചെയ്തു. ഈ സമയം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടി പ്രശ്‌നത്തില്‍ ഇടപ്പെട്ടു. യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ വാക്കുതര്‍ക്കമായി.ഇതിനിടയില്‍ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി പിടിച്ച് തള്ളി. കടല്‍ഭിത്തി നിര്‍മിച്ച കരിങ്കല്ലുകള്‍ക്കിടയിലേക്കു തെറിച്ച് വീണ പെണ്‍കുട്ടിയുടെ ഇടതു കൈ ഒടിയുകയായിരുന്നു. പോലീസ് ബീച്ചിലെത്തിയ ബൈക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest