Connect with us

Gulf

ജപ്പാന്‍ വിദേശകാര്യ മന്ത്രി സഊദിയില്‍;സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

റിയാദ് : ജപ്പാന്‍ വിദേശ കാര്യ മന്ത്രി തറോ കാനോ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തി.
തലസ്ഥാനമായ റിയാദിലെത്തിയ മന്ത്രിയെ അല്‍ യമാമ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും, ജപ്പാനിലെ ഒസാക്കയില്‍ 2019 ജൂണ്‍ 28 29 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു .കൂടിക്കാഴ്ചയില്‍ സഊദി ആഭ്യന്തരമന്ത്രി മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നഈഫ് ബിന്‍ അബ്ദുല്‍ അസീസ്, സഊദിയിലെ ജപ്പാന്‍ അംബാസഡര്‍ സുക്കോസ ഇമുറ മറ്റ് മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു

---- facebook comment plugin here -----

Latest