Connect with us

Gulf

ഗള്‍ഫ്‌കോ സോക്കര്‍ കപ്പ്: ആര്‍ പി എം ഖാലിദിയ്യ ജേതാക്കള്‍

Published

|

Last Updated

ദമാം : അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗള്‍ഫ്‌കോ സെവന്‍സ് സോക്കര്‍ ഫുട്‌ബോള്‍ മേളയില്‍ ആര്‍ പി എം ഖാലിദിയ എഫ് സി കിരീട ജേതാക്കളായി. ദമാം സൈഹാത്ത് ഇസെഡ് ഫൈവ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മലബാര്‍ എഫ് സി ജുബൈലിനെ പരാജയപ്പെടുത്തിയാണ്ആര്‍ പി എം ഖാലിദിയ കിരീട ജേതാക്കളായത്.

ടൂര്‍ണമെന്റിലെ മികച്ച കീപ്പറായി ശാക്കിര്‍ (മലബാര്‍ എഫ് സി ) മികച്ച സ്‌ട്രൈക്കറും ടോപ് സ്‌കോററുമായി നിസാം (മലബാര്‍ എഫ് സി) മികച്ച ഡിഫെന്‍ഡറായി റഊഫ് (ഖാലിദിയ), ടൂര്‍ണമെന്റിലെ താരമായി ജഗീഷ് (ഖാലിദിയ ) ഫൈനല്‍ മത്സരത്തിലെ താരമായി ഫവാസ് (ഖാലിദിയ ) എന്നിവരെ തെരഞ്ഞെടുത്തു.മുഹമ്മദ് അമന്‍ സ്മാരക ഫെയര്‍ പ്ലേ ട്രോഫിക്ക് അബീര്‍ ദല്ലാ എഫ് സി അര്‍ഹരായി. ഡിഫയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് ജഗീഷിനെ (ഖാലിദിയ) തെരഞ്ഞെടുത്തു. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സുബൈര്‍ അഹ് മദ് ഖാന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ഫൈനല്‍ മല്‍സരത്തിന്റെ മുന്നോടിയായി നടന്ന പ്രദര്‍ശന മല്‍സരത്തില്‍ ദമാം സെവന്‍സ് ടീം വിജയികളായി.

മലയാളി റഫറിമാരായ അബ്ദുറഹ്മാന്‍ വാണിയമ്പലം, ഷിയാസ്, നസീം വാണിയമ്പലം, തമീം മമ്പാട് എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. നിബ്രാസ് ശിഹാബ്, ആശി നെല്ലിക്കുന്ന്, ശരീഫ് മാണൂര്‍, അബ്ദുള്ള വെള്ളിമാടുക്കുന്ന്, ഫാസില്‍ വട്ടാറ എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

Latest