Connect with us

Gulf

മയക്കുമരുന്ന് കടത്ത്: സഊദിയില്‍ രണ്ടു പേരെ വധശിക്ഷക്ക് വിധേയരാക്കി

Published

|

Last Updated

ജിദ്ദ: സഊദിയില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ രണ്ടുപേരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊക്കയ്ന്‍ കടത്തിയ കേസില്‍ മുസ്തഫ അലി ഉസ്മാന്‍ എന്ന നൈജീരിയന്‍ യുവാവിനെയും ഹെറോയില്‍ കടത്തുകേസില്‍ പാകിസ്ഥാന്‍ സ്വദേശിയായ അലി ഖാലിദ് ഖാനെയുമാണ് ഞായറാഴ്ച രാവിലെ ജിദ്ദയില്‍ വെച്ച് വധശിക്ഷക്ക് വിധേയരാക്കിയത്.

ഇവര്‍ക്കെതിരെയുള്ള കുറ്റം നേരത്തെ കോടതിയില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വധ ശിക്ഷക്ക് ഉത്തരവിടുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ റോയല്‍ കോര്‍ട്ട് ശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കി.

Latest