Connect with us

Saudi Arabia

ഉംറ നിർവഹിച്ചു മടങ്ങുന്നതിനിടെ തിരുവനന്തപുരം സ്വദേശിനി ജിദ്ദയിൽ മരണപെട്ടു

Published

|

Last Updated

ജിദ്ദ: ഉംറ നിര്‍വഹിച്ചു മടങ്ങുന്നതിനിടെജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് അസുഖംബാധിച്ച് ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശിനി മരിച്ചു. പെരുമാതുറ വെള്ളൂര്‍ പരേതനായ ബദറുദീന്റെ ഭാര്യ സക്കീന (70) യാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററില്‍ വെച്ച് മരിച്ചത്.

മകന്‍ അബ്ദുല്‍റഹിമാന്റെ കൂടെ ഉംറ നിര്‍വഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ അസുഖബാധിത യാവുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ ഖബറടക്കം നടത്തി. മകന്‍: റാഫി

Latest