Connect with us

Saudi Arabia

സഊദിയിൽ ബിനാമി ബിസിനസുകൾക്കെതിരെ വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കുന്നു

Published

|

Last Updated

ദമാം : സഊദിയില്‍ ബിനാമി ബിസിനസുകൾക്കെതിരെ കർശന നടപടിയുമായി സഊദി വാണിജ്യ മന്ത്രാലയം രംഗത്ത് , ബിനാമി ബിസിനസുകാരെ പിടികൂടുന്നതിന് ഭാഗമായി നടത്തിയ പരിശോധനയിൽ  ഖസീം മേഖലയിലെ ബുറൈദയിൽ ഈത്തപ്പഴ വ്യാപാരം നടത്തിവന്നിരുന്ന പാകിസ്ഥാൻ സ്വദേശിയേയും, സഊദി പൗരനെയും ബുറൈദയിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു
പാകിസ്ഥാൻ പൗരനായ നിസാർ ഹുസൈൻ, ഇദ്ദേഹത്തിന്റെ ബിസിനസ് സംരഭങ്ങൾക്ക് കൂട്ടുനിന്ന സ്വദേശി പൗരനേയുമാണ് കോടതി ശിക്ഷിച്ചത് ,നിയമ  ലംഘകര്‍ക്ക് കോടതി വിധിച്ച ശിക്ഷയും ഇവർ നടത്തിയ നിയമ ലംഘനവും രണ്ടുപേരുടെയും  സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുവാനും,തൊഴില്‍ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുവാനും  കോടതി ഉത്തരവിട്ടു
കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി വിദേശികളെയാണ് പേരെയാണ് വാണിജ്യമന്ത്രാലയം പിടികൂടിയത്,വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് വാണിജ്യമന്ത്രാലയം തീരുമാനം ,സമാനമായ കേസുകളിൽ ഖസീമിലെബുറൈദയിൽ ബിനാമി ബിസിനസിൽ ഏർപ്പെട്ട രണ്ടു പേരെ വാണിജ്യമന്ത്രാലയം  നേരത്തെ നാടുകടത്തിയിരുന്നു
ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ സ്വദേശികൾക്കും വിദേശികളും ശിക്ഷയനുഭവിക്കേണ്ടി വരും  കൂടാതെ വിദേശികൾക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുകയും ചെയ്യും

Latest