Connect with us

Education

മഅ്ദിൻ സിവിൽ സർവീസസ് അക്കാദമി അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിലുള്ള സിവിൽ സർവീസസ് അക്കാദമി പ്രഥമ റസിഡൻഷ്യൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇസ്‌ലമിക് മതപഠനത്തിൽ ഡിപ്ലോമയോടു കൂടി ആറ് വർഷത്തെ സിവിൽ സർവ്വീസ് പരിശീലനമാണ് സംവിധാനിച്ചിട്ടുള്ളത്. പത്താംക്ലാസ് പൂർത്തിയായ വിദ്യാർഥികൾക്ക് പ്ലസ് വണിലേക്കാണ് പ്രവേശനം. മെയ് എട്ട് വരേയാണ് അപേക്ഷിക്കാനുള്ള സമയം. മഅ്ദിൻ അക്കാദമിയുടെ www.madin.edu.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9207563680, 9895802370.