Connect with us

National

നിയമം അറിയില്ലെങ്കില്‍ കളിക്കാനിറങ്ങരുതെന്ന് അതിഷി, അവര്‍ക്ക് പരിഹസിക്കാനേ സാധിക്കൂവെന്ന് ഗംഭീര്‍

Published

|

Last Updated

ന്യൂഡല്‍ഹി: അനുമതിയില്ലാതെ റാലി നടത്തി കേസില്‍ കുടുങ്ങിയ ബി ജെ പി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ കളിയാക്കി കിഴക്കന്‍ ഡല്‍ഹിയിലെ എ എ പി സ്ഥാനാര്‍ഥി അതിഷി മര്‍ലിന. ആദ്യം അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യം കണ്ടെത്തി. പിന്നീട് സ്വന്തമായി രണ്ടു തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന് വ്യക്തമായി. അവസാനം അനുമതിയില്ലാതെ റാലിയും നടത്തി. നിയമം അറിയില്ലെങ്കില്‍ എന്തിനാണ് കളിക്കാനിറങ്ങുന്നത് എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള അതിഷിയുടെ പരിഹാസം.

അതിനിടെ, അതിഷിക്ക് മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തി. നാലര വര്‍ഷം മണ്ഡലത്തില്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാമെന്നും പരിഹസിക്കാമെന്നും ഗംഭീര്‍ പറഞ്ഞു. അവര്‍ക്ക് അതിനേ കഴിയൂ. തനിക്കെതിരായ പരാതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷിച്ചുകൊള്ളും. വ്യക്തമായ നിലപാടുകളുമായി ജനവിധി തേടുന്നവര്‍ക്ക് ഈ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്താന്‍ നേരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest