Connect with us

National

'തന്നെ ബി ജെ പി കൈയൊഴിഞ്ഞു'; സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അസംതൃപ്തിയുമായി കവിത ഖന്ന

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിനിമാ നടന്‍ സണ്ണി ഡിയോളിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും നടനുമായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന.

അവസാന നിമിഷം തനിക്ക് ടിക്കറ്റ് നിഷേധിച്ചതിലൂടെ പാര്‍ട്ടി തന്നെ കൈയൊഴിയുകയും അവഗണിക്കുകയും ചെയ്തതായാണ് അനുഭവപ്പെടുന്നതെന്ന് ഇവിടുത്തെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കവിത പറഞ്ഞു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്നും ബി ജെ പിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദിക്കുള്ള പിന്തുണ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഞാന്‍ ഡല്‍ഹിയിലായിരുന്ന സമയത്താണ് ഡിയോളിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. മറ്റൊരു സ്ഥാനാര്‍ഥിയാണ് മത്സരിക്കുകയെന്ന് പാര്‍ട്ടിയിലെ ആരും തന്നെ വിളിച്ച് അറിയിക്കാതിരുന്നതില്‍ വലിയ വേദനയുണ്ട്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ അതിനു ചില രീതികളുണ്ട്. അതു പാലിക്കാത്തതിലാണ് വിഷമം- കവിത പറഞ്ഞു.

ഗുര്‍ദാസ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കവിത പാര്‍ട്ടി നേതാക്കളുമായും വോട്ടര്‍മാരുമായും നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നുവെന്നും പാര്‍ട്ടി തനിക്ക് പല ഉറപ്പുകളും നല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1997 ല്‍ ബി ജെ പിയില്‍ ചേര്‍ന്ന കവിതയുടെ പിതാവും നടനുമായ വിനോദ് ഖന്ന 1998, 1999, 2004, 2014 വര്‍ഷങ്ങളില്‍ ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം അര്‍ബുദത്തോടു പൊരുതിയ അദ്ദേഹം 2017ല്‍ നിര്യാതനായി.

Latest