Connect with us

International

അമേരിക്കയിലെ ജൂത സിനഗോഗില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരുക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാന്‍ ദിയാഗോ ജൂത സിനഗോഗില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. പ്രാര്‍ഥന നിര്‍വഹിക്കാനെത്തിയ 60 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സിനഗോഗിലെ പുരോഹിതന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു.

യു എസിലെ പീറ്റ്‌സ്ബര്‍ഗ് സിനഗോഗില്‍ വെടിവെപ്പ് നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് ജൂതര്‍ക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുന്നത്. അന്നത്തെ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest