Connect with us

National

വോട്ടെടുപ്പ് നാലാം ഘട്ടം: ഒമ്പതു സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ഒമ്പതു സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

മഹാരാഷ്ട്രയിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ തിങ്കളാഴ്ച ജനവിധി തേടുന്നത്-17. രാജസ്ഥാന്‍, യു പി (13 വീതം), പശ്ചിമ ബംഗാള്‍ (എട്ട്), മധ്യപ്രദേശ്, ഒഡീഷ (ആറ് വീതം), ബീഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (മൂന്ന്), ജമ്മു കശ്മീര്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.

നാലാം ഘട്ടത്തോടെ മഹാരാഷ്ട്രയിലെയും ഒഡീഷയിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും.