Connect with us

National

ക്രമക്കേട്; ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശിപാര്‍ശ

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷയില്‍ ക്രമക്കേട് കണ്ടെത്തിയ 12 ബൂത്തുകളില്‍ റീപോളിംഗിന് ശിപാര്‍ശ. ഒഡീഷ തിരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിംഗിന് ശിപാര്‍ശ ചെയ്തത്.

ഏപ്രില്‍ 23ന് മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ബ്രഹ്മഗിരി, ബരാംബ, ദിയോഖണ്ഡ്, സത്യബാദി, താല്‍ച്ചര്‍, അത്താഖണ്ഡ്, ഭുവനേശ്വര്‍, ഘാസിപുര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 12 ബൂത്തുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.