Connect with us

Gulf

340 കോടി ഡോളറിന്റെ യു എ ഇ- ചൈന നിക്ഷേപ പദ്ധതി

Published

|

Last Updated

ദുബൈ: രാജ്യാന്തര സഹകരണത്തിലും, മേഖലയെയും ലോകത്തെയും ബന്ധിപ്പിക്കുന്നതിലും യു എ ഇ പ്രധാന പങ്കുവഹിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ബീജിംഗില്‍ രാജ്യാന്തര സഹകരണത്തിനുള്ള രണ്ടാമത് ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. 40 രാഷ്ട്രത്തലവന്മാരാണ് ഫോറത്തില്‍ പങ്കെടുത്തത്.

യു എ ഇ യും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. 2013 ല്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് ആണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ആശയം കൊണ്ടുവന്നത്. വാണിജ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ രാജ്യങ്ങള്‍ തമ്മിലെ കൊള്ളക്കൊടുക്കലാണ് ലക്ഷ്യം. ചൈനീസ് പ്രസിഡന്റുമായി ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തി.

340 കോടി ഡോളറിന്റെ യു എ- ചൈന നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതായി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനു സമീപം വേള്‍ഡ് എക്‌സ്‌പോ സൈറ്റിന് എതിര്‍വശം ആറ് കോടി ചതുരശ്രയടി വിസ്തൃതിയിലുള്ള വ്യാപാര കമ്പോളം ഇതില്‍ ഉള്‍പ്പെടും. ആരംഭത്തില്‍ രണ്ട് കോടി ചതുരശ്രയടിയാണ് ഉപയോഗപ്പെടുത്തുക. ഇതു സംബന്ധിച്ച് യു എ ഇ, ചൈന കമ്പനികള്‍ ധാരണയില്‍ ഒപ്പിട്ടു. യിവു എന്ന ചൈനീസ് കമ്പനി 240 കോടി ഡോളര്‍ നിക്ഷേപിക്കും. ചൈന അറബ് നിക്ഷേപ നിധിയാണ് മറ്റൊന്ന്. ദുബൈയില്‍ പച്ചക്കറി കേന്ദ്രം സ്ഥാപിക്കാന്‍ നൂറ് കോടി ഡോളര്‍ ചെലവ് ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.